സംസ്ഥാനത്ത് ആറ് ജില്ലകളിൽ ശരാശരി താപനിലയേക്കാൾ ചൂട് കൂടും; വേനൽമഴയ്ക്ക് സാധ്യത

രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം

Update: 2022-03-15 02:16 GMT
Advertising

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ ശരാശരി താപനിലയേക്കാൾ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരും. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്നുവരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. ഈ സമയങ്ങളിൽ പുറം പണികളിൽ ഏർപ്പെടാൻ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

അതേസമയം, തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് വേനല്‍മഴയെത്തിയേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അടുത്ത നാലു ദിവസം നേരിയ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

കേരളത്തിൽ ചൂടു കൂടിയതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 87.32 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം മാര്‍ച്ച്‌ 19ന്‌ രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉപയോഗമാണ്‌ കെ.എസ്‌.ഇ.ബിയുടെ റെക്കോഡ്‌. ഈ വര്‍ഷം ഇതിനപ്പുറം കടക്കാനിടയുണ്ട്‌. അതിനിടെ, ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 64.09 ശതമാനമായി കുറഞ്ഞു. 2370.06 അടി വെള്ളമാണ് നിലവില്‍ അവശേഷിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News