മുണ്ടക്കൈ ദുരന്തം; ഡിവൈഎഫ്‌ഐ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് ഡിവൈഫ്‌ഐ

Update: 2024-07-31 14:27 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വയനാട്: മേപ്പാടിയിലെ ചൂരൽമല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ കരുതലുമായി ഡിവൈഎഫ്‌ഐ. ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ ഡിവൈഎഫ്‌ഐ 25 വീടുകൾ നിർമ്മിച്ചു നൽകും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് ഡിവൈഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ആദ്യാവസാനം ദുരിതബാധിത മേഖലയിൽ ഉണ്ടാവും. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ദുരിതബാധിതർക്ക് വേണ്ടി ചെയ്യുമെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഇരുവരും പറഞ്ഞു. ഒരുപാട് കുടുംബങ്ങൾക്ക് വീട് നഷ്ടമായി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ വിധ പ്രവർത്തനത്തിനും പിന്തുണയുണ്ടാകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News