'മതത്തെ കൂട്ടുപിടിച്ച് വോട്ട് തേടി'; ഉമാ തോമസിനെതിരെ ഹൈക്കോടതിയിൽ ഹരജി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയത്തോടെയാണ് ഉമാ തോമസ് നിയമസഭയിലെത്തിയത്. ആകെ പോൾ ചെയ്ത 1,34,238 വോട്ടുകളിൽ 72,770 വോട്ടുകളും ഉമാ തോമസ് നേടി. 54.2 ശതമാനം വോട്ടുകളാണ് ഉമ നേടിയത്.
Update: 2022-07-01 14:47 GMT
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ ഹൈക്കോടതിയിൽ ഹരജി. മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടിയെന്നാരോപിച്ച് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ദിലീപാണ് ഹരജി സമർപ്പിച്ചത്. ഉമാ തോമസ് നാമനിർദേശ പത്രികക്കൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയത്തോടെയാണ് ഉമാ തോമസ് നിയമസഭയിലെത്തിയത്. ആകെ പോൾ ചെയ്ത 1,34,238 വോട്ടുകളിൽ 72,770 വോട്ടുകളും ഉമാ തോമസ് നേടി. 54.2 ശതമാനം വോട്ടുകളാണ് ഉമ നേടിയത്. ഇടതുമുന്നണിയുടെ സ്ഥാനാർഥിയായ ജോ ജോസഫിന് 47,758 വോട്ടുകൾ, അതായത് 35.57 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് കെട്ടിവെച്ച കാശുപോലും ലഭിച്ചില്ല. 12,957 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണന് നേടാനായത്.