തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല: കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ മുകേഷിനും ഇ.പി ജയരാജനും രൂക്ഷ വിമർശനം

സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍

Update: 2024-06-21 16:38 GMT

മുകേഷ്

Advertising

തെരഞ്ഞെടുപ്പ് സമയത്ത് ആലസ്യം കാണിച്ചെന്നും പ്രചരണങ്ങളിൽ വേണ്ടത്ര പങ്കാളിത്തമുണ്ടായില്ലെന്നും ചുണ്ടിക്കാണിച്ച് മുകേഷിനേയും ഇ.പി ജയരാജനേയും രൂക്ഷമായി വിമർശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ്.

സ്ഥാനാർത്ഥി എന്ന നിലയിൽ പ്രവർത്തനം മോശമായിരുന്നെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നുമാണ് മുകേഷിനെതിരെയുള്ള പ്രധാന വിമർശനം. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നെന്നും അത്തരം പ്രചരണം പ്രേമചന്ദ്രന് ഗുണം ചെയ്തെന്നും വിമർശനമുയർന്നു.

പ്രകാശ് ജാവഡേക്കറെ കണ്ടെന്ന വോട്ടെടുപ്പ് ദിവസത്തെ പ്രതികരണം തിരിച്ചടിയായെന്നാണ് ഇ.പി ജയരാജനുനേരെയുള്ള പ്രധാന വിമർശനം. എൽഡിഎഫ് കൺവീനറെ നിയന്ത്രിക്കണം എന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പ്രചരണത്തിന് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ നേടാനായില്ലെന്നും മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു. സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്ന കുറ്റപ്പെടുത്തലും ഉയർന്നുവന്നിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News