ഇന്ധന സർചാർജ്: യൂണിറ്റിന് 14 പൈസ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണമെന്ന് KSEB

സർചാർജിന് അനുമതി തേടിയുള്ള അപേക്ഷ സംസ്ഥാന റെഗുലേറ്ററി കമ്മീഷന് KSEB സമർപ്പിച്ചു

Update: 2023-01-10 16:08 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: അമിത വില കൊടുത്ത് വൈദ്യുതി വാങ്ങിയതിലെ നഷ്ടം കണക്കിലെടുത്ത് യൂണിറ്റിന് 14 പൈസ വീതം സർചാർജായി ഈടാക്കാൻ കെ.എസ്.ഇ.ബി. ഇതിന് അനുമതി തേടിയുള്ള അപേക്ഷ സംസ്ഥാന റെഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷനിൻ മേലുള്ള പൊതു തെളിവെടുപ്പ് ഈ മാസം 18 ന് റഗുലേറ്ററി കമീഷൻ നിശ്ചയിച്ചിട്ടുണ്ട്.

സംസ്ഥാന റെഗുലേറ്ററി കമ്മീഷന് കമ്മീഷൻ അനുമതി നൽകിയാൽ അടുത്തമാസം മുതൽ സർചാർജ് നിലവിൽ വരും. 2022-23 വർഷത്തെ ആദ്യ പാദത്തിൽ കെ.എസ്.ഇ. ബി ക്ക് 87.7 കോടി രൂപ അധിക ചെലവുണ്ടായി. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും വാങ്ങുന്നതിനും ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമാണ് ഈ അധികബാധ്യത. ഇത് ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് കെ.എസ്.ഇബിയുടെ അപേക്ഷ. ഇന്ധന സർചാർജിൽ വൈദ്യുത മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News