സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ ഇമെയിലും ഫോൺ നമ്പരും; പുതിയ സംവിധാനവുമായി പൊലീസ്
അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണ് നൽകിയിരിക്കുന്നത്
Update: 2024-08-27 17:32 GMT
തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീകൾക്ക് പരാതി നൽകാൻ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയം പരാതികൾ അറിയിക്കാം.
digtvmrange.pol@kerala.gov.in എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാം.
ഇതുവഴി പരാതി ഉന്നയിക്കുന്നവരുടെ മൊഴിയടക്കം ശേഖരിക്കുന്ന നടപടികളിലേക്ക് പൊലീസിന് കടക്കാൻ സാധിക്കും. പരാതികളിൽ സ്വകാര്യത മാനിച്ചുള്ള നടപടികളായിരിക്കും പൊലീസ് സ്വീകരിക്കുക. ഇതുവഴി ലഭിക്കുന്ന പരാതികൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റർ ചെയ്യുക.