പരിസ്ഥിതി പ്രവര്‍ത്തകന്‍ സുകുമാരന്‍ അട്ടപ്പാടി പൊലീസ് കസ്റ്റഡിയില്‍
കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണു നടപടി
Update: 2024-07-20 04:03 GMT
പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ സുകുമാരന്‍ അട്ടപ്പാടി തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍. ഷോളയൂരില്‍ കോയമ്പത്തൂര്‍ സ്വദേശി വാങ്ങിയ ഭൂമി ആദിവാസി ഭൂമിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണു നടപടി.
കോയമ്പത്തൂര്‍ ഗാന്ധിപുരം പൊലീസാണ് ഇന്ന് രാവിലെ അഗളിയിലെത്തിയാണ് സുകുമാരനെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണു നടപടി.
ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Summary: Environmental activist Sukumaran Attappady was taken into custody by the Tamil Nadu police