ഇ.പി ജയരാജൻ - രാജീവ് ചന്ദ്രശേഖർ ബിസിനസ് ഇടപാട് ആരോപണം; ഇ പിയുടെ കുടുംബവും നിരാമയ ജീവനക്കാരും ഒന്നിച്ചുള്ള ചിത്രം കോൺഗ്രസ് പുറത്തുവിട്ടു

ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് നിരാമയ റിട്രീറ്റ്സ്

Update: 2024-03-17 19:39 GMT
Advertising

തിരുവനന്തപുരം: ഇ.പി ജയരാജൻ - രാജീവ് ചന്ദ്രശേഖർ ബിസിനസ് ഇടപാട് ആരോപണത്തിൽ ഇ പിയുടെ കുടുംബവും നിരാമയ ജീവനക്കാരും ഒന്നിച്ചുള്ള ചിത്രം കോൺഗ്രസ് പുറത്തുവിട്ടു. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് നിരാമയ റിട്രീറ്റ്സ്. 

കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ചിത്രം പുറത്തുവിട്ടത്. വൈദേഹം റിസോർട്ട് നിരാമയയിൽ ലയിച്ചപ്പോൾ എടുത്ത ചിത്രമാണ് പുറത്തുവിട്ടത്.

ഇതിലൂടെ എൽഡിഎഫ് കൺവീനർ എൻഡിഎ കൺവീനർ ആയി മാറിയെന്ന്  ജ്യോതികുമാർ ചാമക്കാല പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇവിടെ പ്രവർത്തിക്കുന്നത് എൻഡിഎക്ക് വേണ്ടിയാണ്.ബിജെപി സ്ഥാനാർത്ഥികൾ മിടുക്കരാണെന്ന ഇപിയുടെ പ്രസ്താവന ഈ അവസരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാനമന്ത്രി നിരന്തരം കേരളത്തിൽ വരുന്നത് യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനാണ്. അതിനുവേണ്ടി എൽഡിഎഫും എൻഡിഎയും തമ്മിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News