'മാപ്പില്ലെങ്കിൽ നഷ്ടപരിഹാരം'; ശോഭയ്ക്കും നന്ദകുമാറിനും സുധാകരനും ഇപിയുടെ നോട്ടീസ്

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നാണ് ഇപിയുടെ ആവശ്യം

Update: 2024-04-30 15:55 GMT
Advertising

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ നിയമനടപടി ആരംഭിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ശോഭാ സുരേന്ദ്രനും , കെ സുധാകരനും, ടിജി നന്ദകുമാറിനും ഇപി വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യം. മാപ്പില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾക്ക് തിരികൊളുത്തി ഇപി-ജാവഡേക്കർ കൂടിക്കാഴ്ച നടന്നതിന് താൻ സാക്ഷിയാണെന്ന ആരോപണം ദല്ലാൾ നന്ദകുമാർ ഉന്നയിച്ചത്. പിന്നാലെ ഇപി ജയരാജൻ ബിജെപിയിലേക്കെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാലിത് ഇപി തള്ളി. തുടർന്ന് ഇപി ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നെന്നും വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി.

വിവാദം മുറുകുന്നതിനിടെ ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നറിയിച്ച് ഇപി പിന്നെയും മാധ്യമങ്ങൾക്ക് മുന്നിലെത്തി. ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ എന്നായിരുന്നു ഇപിയുടെ ചോദ്യം. ജാവഡേക്കറെ കണ്ടു എന്ന കാര്യം ഇപി തള്ളിയതുമില്ല.

ഒരാൾ എന്നെ വന്നു കാണുന്നത് പാർട്ടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ എന്നും പാർട്ടി നേതാക്കന്മാർ പലരെയും കാണാറുണ്ട് ഞങ്ങളെ പലരും വന്നു കാണാറുമുണ്ട് അതൊക്കെ പാർട്ടിയെ അറിയിക്കുന്നതെന്തിന് എന്നുമായിരുന്നു ഇപിയുടെ വാദം. തുടർന്നാണിപ്പോൾ വിഷയത്തിൽ ഇപി നിയമനടപടി ആരംഭിച്ചിരിക്കുന്നത്.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News