'തുല്യവേതനം സാധ്യമല്ല'; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
'ചലച്ചിത്ര അഭിനേതാക്കൾക്ക് വേതനം നൽകുന്നതിൽ പല ഘടകങ്ങളുണ്ട്'
Update: 2024-09-06 11:31 GMT
തിരുവനന്തപുരം: സിനിമാ മേഖലയിൽ നടീ- നടന്മാർക്ക് തുല്യ വേതനം സാധ്യമല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യം വ്യക്തമാക്കി അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ചലച്ചിത്ര അഭിനേതാക്കൾക്ക് വേതനം നൽകുന്നതിൽ പല ഘടകങ്ങളുണ്ടെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. താരങ്ങളുടെ ബ്രാൻഡ് വാല്യു, സിനിമ തിയറ്ററിലെത്തിയാൽ നേടുന്ന കളക്ഷൻ, ഇത്തരം ഘടകങ്ങൾ പരിശോധിച്ചശേഷമാണ് താരങ്ങളുടെ വേതനം തീരുമാനിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ വിവിധ വശങ്ങൾ പരിശോധിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകാൻ സർക്കാർ സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ മറുപടി.