പ്രവാസി പുനരധിവാസത്തിന് 25 കോടി; ലോക കേരള സഭയ്ക്ക് 2.5 കോടി

കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും

Update: 2023-02-03 07:08 GMT

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. മടങ്ങി വന്ന പ്രവാസികൾക്ക് നോർക്ക വഴി തൊഴിൽ ദിനം ലഭ്യമാക്കാൻ 5 കോടി രൂപ വകയിരുത്തി. ലോക കേരള സഭയ്ക്ക് 2.5 കോടിയും അനുവദിച്ചു.

പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചു. ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ ഓപറേറ്റർമാർ, ട്രാവൽ ഏജൻസീസ് എന്നിവരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

അതേസമയം സാധാരണക്കാരുടെ നിത്യജീവിതത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ വിലക്കയറ്റം രൂക്ഷമാകും. മദ്യവില 40 രൂപ വരെയാണ് കൂട്ടിയത്. ഭൂമിയുടെ ന്യായവില കുത്തനെ കൂട്ടി. ഒറ്റത്തവണയുള്ള മോട്ടോര്‍ നികുതിയും വാഹന സെസും ഉയര്‍ത്തിയതോടെ വാഹനവിലയും കൂടും. ജനത്തെ പിഴിഞ്ഞിട്ടും കെ.എന്‍ ബാലഗോപാലിന്‍റെ മൂന്നാമത്തെ ബജറ്റിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഒരു രൂപ പോലും കൂട്ടിയിട്ടില്ല.


Full View




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News