പൊലീസിന്റെ ഗുരുതര വീഴ്ച; ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധ കോടതി കയറിയത് നാല് വർഷം

കുനിശ്ശേരി സ്വദേശിയായ ഭാരതിക്കാണ് ഇല്ലാത്ത കേസിന്റെ പേരിൽ നാലു വർഷം കോടതി കയറേണ്ടിവന്നത്.

Update: 2023-08-01 09:58 GMT
Advertising

പാലക്കാട്: പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധക്ക് കോടതി കയറേണ്ടിവന്നത് നാല് വർഷം. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്ത 84 കാരിയായ ഭാരതിക്കാണ് ഈ ദുരനുഭവം. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

1998 ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിക്കെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് യഥാർഥ പ്രതിക്ക് പകരം കുനിശ്ശേരി സ്വദേശി ജനാർദനന്റെ ഭാര്യ ഭാരതിയെ 2019ൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ നിയമപോരാട്ടതിനോടുവിൽ ഭാരതിയെ കോടതി വെറുതെ വിടുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News