നാദാപുരത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ്
നാദാപുരം വില്ലേജ് ഓഫിസറുടെ പേരിലാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്
Update: 2023-02-24 07:31 GMT
കോഴിക്കോട്: നാദാപുരം പഞ്ചായത്തിൽ നിന്ന് പത്ത് വ്യാജ വരുമാന സർട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. നാദാപുരം വില്ലേജ് ഓഫിസറുടെ പേരിലാണ് സർട്ടിഫിക്കറ്റ് തയാറാക്കിയത്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി റവന്യുവകുപ്പിന് പരാതി നൽകി. സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടാനാണ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ചതെന്നാണ് വിവരം.
വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാനുള്ള സമയപരിധി അടുത്ത ചൊവ്വാഴ്ച അവസാനിക്കാൻ ഇരിക്കെയാണ് വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്