വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം
വ്യാജ പ്രചാരണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡിജിപിക്ക് പരാതി നൽകി.
Update: 2024-12-03 13:54 GMT
തിരുവനന്തപുരം: വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം. വിദ്യാർഥികളുടെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിച്ചാണ് സൈബർ തട്ടിപ്പ്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി ഡിജിപിക്ക് പരാതി നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിന്റെ മാതൃകയിലാണ് വാട്‌സ്ആപ്പിൽ സന്ദേശം പ്രചരിക്കുന്നത്. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാർഥികളുടെ വ്യക്തിപരമായ വിവരങ്ങൾ ചേർക്കാനുള്ള ഫോം ആണ് ലഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധമില്ലെന്നും നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.