മഞ്ചേരിയിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്
11, 12 വയസുള്ള മക്കളെ പീഡിപ്പിച്ച മഞ്ചേരി സ്വദേശിക്കാണ് ശിക്ഷ
Update: 2024-02-06 15:06 GMT
മലപ്പുറം: മഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ്. 11 ഉം 12 ഉം വയസുള്ള സ്വന്തം മക്കളെ പീഡിപ്പിച്ച മഞ്ചേരി സ്വദേശിക്കാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ഇയാളിൽ നിന്ന് 8.85 ലക്ഷം രൂപ ഈടാക്കാനും കോടതി ഉത്തരവിട്ടു
123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധി വന്നത്.