ഇനി കുറച്ച് ദിവസം ബോട്ടുകളുടെ ഫിറ്റ്‌നസ് പൊക്കിനോക്കുന്നതായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ജോലി: ഹരീഷ് കണാരൻ

'എല്ലാം താല്‍ക്കാലികം, വെറും പ്രഹസനം മാത്രം'

Update: 2023-05-08 13:20 GMT
Advertising

താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് കണാരൻ. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്‌നസ് പൊക്കിനോക്കുന്നതായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്ന് അദ്ദേഹം വിമർശിച്ചു. എല്ലാം താൽക്കാലികമാണെന്നും വെറും പ്രഹസനമാണെന്നും ഹരീഷ് കണാരൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ. ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ. ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ.. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!! എല്ലാം താൽക്കാലികം മാത്രം..!! വെറും പ്രഹസനങ്ങൾ മാത്രം..!! താനൂരിലെ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!

Full View

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News