നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്.

Update: 2021-08-27 03:58 GMT
Advertising

പ്രശസ്ത പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന എം.വി നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടി ആയിരുന്നു അദ്ദേഹം. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.

Full View

ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്ന നൗഷാദ് വെന്‍റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  അഞ്ച് മാസം മുമ്പ് അദ്ദേഹം ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായിരുന്നു. തുടര്‍ന്ന് പലതരം അസുഖങ്ങള്‍ മൂലം നൗഷാദിന്‍റെ ആരോഗ്യസിഥിതി മോശമാകുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു.

പ്രമുഖ കാറ്ററിങ്, റസ്റ്റോറന്‍റ് ശൃംഖലയായ 'നൗഷാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയാണ്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരണമടഞ്ഞത്. ഭാര്യ മരിക്കുന്ന സമയത്തും നൗഷാദ് ഐ.സി.യുവിലായിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായുമെത്തിയിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News