മധു വധക്കേസിൽ അന്തിമ വിധി മാർച്ച് 30ന്

കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടർക്ക് സർക്കാർ ശമ്പളം നൽകാത്തതും ചർച്ചയായിരുന്നു

Update: 2023-03-18 10:16 GMT
Editor : afsal137 | By : Web Desk
Advertising

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം വിചാരണ നടത്തി മർദിച്ചു കൊന്ന മധുവിന്‍റെ കേസിൽ ഈ മാസം 30 ന് അന്തിമ വിധി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് കേസിൽ വിധി പറയുക. കേസിൽ 16 പ്രതികളാണ് ഉള്ളത്.

2018 ഫെബ്രുവരി 22നാണ് മാനസിക വെല്ലുവിളി നേരിടുന്ന മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നത്. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടർക്ക് സർക്കാർ ശമ്പളം നൽകാത്തതും ചർച്ചയായിരുന്നു. കേസിന്റെ വിചാരണ വേളയിൽ 24 സാക്ഷികളാണ് കൂറുമാറിയത്. കേസ് ഇന്ന് പരിഗണിച്ച മണ്ണാർക്കാട് എസ്.സി -എസ്.ടി കോടതി ജഡ്ജി വിധി എഴുതി പൂർത്തിയായിട്ടില്ലെന്നും 30 ന് പരിഗണിക്കുമെന്നും അറിയിച്ചു. വിചാരണക്കിടെ പ്രതികളുടെ അഭിഭാഷകൻ ജഡ്ജിയെ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു .

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News