ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം: കേസെടുക്കാൻ വിജിലൻസ് സർക്കാരിനോട് നിയമോപദേശം തേടി

റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്

Update: 2022-12-28 08:23 GMT
Advertising

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ കേസെടുക്കാൻ വിജിലൻസ് സർക്കാരിനോട് നിയമോപദേശം തേടി. റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വിജിലൻസിന് പരാതി നൽകിയത്.

കണ്ണൂർ കലക്ടർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കുമാണ് കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ജോബിൻ ജേക്കബാണ് പരാതി നൽകിയത്. റിസോർട്ട് നിർമാണത്തിൽ വലിയ അഴിമതിയുണ്ടായിട്ടുണ്ട്. അതിൽ ഇ.പി ജയരാജനും ഭാര്യയ്ക്കും മകനും കൃത്യമായ പങ്കുണ്ടെന്നും. ഇത് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് വിജിലൻസിന് നൽകിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News