സാമ്പത്തിക പ്രതിസന്ധി: കേന്ദ്രസർക്കാറുമായുള്ള കേരളത്തിന്റെ ചർച്ച പരാജയമെന്ന് ധനമന്ത്രി

സെക്രട്ടറി തല ചര്‍ച്ച തുടരുമെന്ന് കെ.എൻ ബാലഗോപാൽ

Update: 2024-02-15 14:32 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ മെച്ചമില്ലെന്ന് ചര്‍ച്ചക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി അറിയിച്ചു.  വിഷയത്തില്‍ സെക്രട്ടറിതല ചർച്ച തുടരും. കേസ് സുപ്രിംകോടതിയിൽ നിൽക്കുമ്പോൾ എങ്ങനെ പ്രശ്നം പരിഹരിക്കും എന്നാണ് കേന്ദ്രത്തിന്റെ ചോദ്യം..പ്രതീക്ഷിച്ച പോലെ ചർച്ച വിജയമായില്ല'.. മന്ത്രി പറഞ്ഞു.

സുപ്രിംകോടതി നിർദേശപ്രകാരമാണ് കേന്ദ്രവുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായത്.  ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ്  ചർച്ചക്കെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News