സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി
ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന് തീപിടിച്ചു. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്തെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തി. പതിനഞ്ച് മിനിറ്റിനകം ഫയർ ഫോഴ്സെത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 7.55ഓട് കൂടിയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ബ്ലോക്കിന് മുൻവശത്തായാണ് മുഖ്യമന്ത്രിയുടേതടക്കമുള്ള ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെയായതിനാൽ അധികം ആളുകളൊന്നും ഓഫീസിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തും. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്ന സെക്രട്ടറിയേറ്റ്, തീപിടിത്തം, പി രാജീവ്കാര്യത്തിൽ ആശങ്കയുണ്ട്. ഇത് സംബന്ധിച്ച് നിലവിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.