തൃശ്ശൂരിൽ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം

തീ നിയന്ത്രണവിധേയമായി

Update: 2024-09-04 03:28 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തൃശൂർ: തൃശ്ശൂരിൽ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. മരത്താക്കരയിലെ ഡി ടെയില്‍ ഫർണിച്ചർ സ്ഥാപനത്തിനാണ് തീപിടിച്ചത്. എറണാകുളം -തൃശൂർ ദേശിയപാതയോട് ചേർന്നാണ് സ്ഥാപനം. ഫയർ ഫോഴ്സിൻ്റെ ഏഴ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. അർദ്ധരാത്രി രണ്ടുമണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഷോർട്ട് സെർക്യൂട്ട് ആയിരിക്കാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ആളപായമില്ല.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News