കണ്ണൂരിൽ ഉത്സവത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു
Update: 2023-02-12 14:06 GMT
കണ്ണൂർ: ചക്കരക്കൽ ഇരുവേരികാവിൽ ഉത്സവത്തിനുള്ള കലവറ നിറക്കലിനിടെ പടക്കം പൊട്ടി ഒരാൾക്ക് പരിക്ക്. ക്ഷേത്ര കമ്മറ്റി സെക്രട്ടറി ചാലിൽ ശശിക്കാണ് കാലിന് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ചക്കരക്കൽ സി.ഐയുടെ നേത്യത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.