മൂന്ന് കിലോ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ
എയർലൈൻ ഗ്രൗണ്ട് സ്റ്റാഫാണ് സംഭവത്തിൽ പിടിയിലായത്
Update: 2022-07-31 07:35 GMT
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ പിടിയിൽ. കരിപ്പൂർ കരുവാംകല്ല് സ്വദേശി മുഹമ്മദ് ഷമീം (35) ആണ് പിടിയിലായത്. സിഐഎസ്എഫാണ് മൂന്ന് കിലോയോളം സ്വർണ മിശ്രിതവുമായി ജീവനക്കാരനെ പിടിച്ചത്. എയർലൈൻ ഗ്രൗണ്ട് സ്റ്റാഫാണ് സംഭവത്തിൽ പിടിയിലായ ഷമീം.