അവസാനനിമിഷം വിമാനം റദ്ദാക്കി; എയർ ഇന്ത്യ ഓഫീസിൽ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം- ദമ്മാം വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം

Update: 2024-05-08 17:17 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതിൽ തിരുവനന്തപുരത്ത് യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം ദമ്മാം വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. അവസാന നിമിഷത്തിലാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചതെന്ന് യാത്രക്കാർ പറയുന്നു. രാത്രി 10.20ന് പുറപ്പെടേണ്ട ദോഹ കണ്ണൂർ വിമാനവും റദ്ദാക്കി.  

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലെ എയർ ഇന്ത്യ ഓഫീസിന് മുന്നിൽ ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എയർ എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് തുടർച്ചയായി വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്തിയെന്നാണ് വിവരമറിയിച്ചത്. ഒടുവിൽ യാത്രക്ക് തയ്യാറെടുത്ത് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയതായി അറിഞ്ഞത്.

വിമാനം റദ്ദാക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചിരുന്നില്ല. വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള നിരവധി പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനടിക്കറ്റിന്റെ തുക ഏഴ് ദിവസത്തിനകം റീഫണ്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവസാനനിമിഷം യാത്ര മുടങ്ങിയതിനെ സങ്കടവും അമർഷവും യാത്രക്കാർക്കുണ്ട്. ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News