വയനാട്ട് വീണ്ടും ഭക്ഷ്യവിഷബാധ; കൽപറ്റയിൽ 13 പേർ ആശുപത്രിയിൽ
കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്‍റില്‍നിന്ന് ഭക്ഷണം കഴിഞ്ഞ വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്
കൽപറ്റ: വയനാട്ട് വീണ്ടും ഭക്ഷ്യവിഷബാധ. കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ വൈകീട്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കവും ഛർദിയും വന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്.
കൽപറ്റയിലെ മുസല്ല റസ്റ്റോറന്‍റിലും ഇന്നലെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. 40ഓളം പേർക്കാണ് വിഷബാധ റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് ഇവിടെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തുകയും റസ്‌റ്റോറന്റ് അധികൃതർ പൂട്ടുകയും ചെയ്തിരുന്നു.
Summary: Food poisoning reported in 13 tourists who had food from the Udupi restaurant in Kainatty, Kalpatta, Wayanad