ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി; നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ

കോട്ടയം സംക്രാന്തിയിലെ 'ദ പാർക്ക്' എന്ന ഹോട്ടലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

Update: 2023-01-04 03:13 GMT
ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി; നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ
AddThis Website Tools
Advertising

കോട്ടയം: ഭക്ഷ്യ വിധബാധയുണ്ടായ ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയ കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്‌പെന്റ് ചെയ്തു. കോട്ടയം സംക്രാന്തിയിലെ 'ദ പാർക്ക്' എന്ന ഹോട്ടലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടൽ ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു.

ഒരു തവണ അടച്ച് പൂട്ടിയ ഹോട്ടലിന്റെ പിഴവുകൾ പരിഹാരിക്കാതെയാണ് തുറന്നു നൽകിയത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച 21 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്‌തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിന് അനുമതി നൽകിയതിനെതിരെ നഗരസഭയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News