ജമാഅത്തെ ഇസ്ലാമി കേരള ശൂറ മുൻ അംഗം മാള ടി.എ മുഹമ്മദ് മൗലവി അന്തരിച്ചു
ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ കാല നേതാവും പ്രഭാഷകനുമായിരുന്നു
Update: 2023-11-14 07:51 GMT
തൃശൂർ: ജമാഅത്തെ ഇസ്ലാമി കേരള ശൂറ മുൻ അംഗം മാള ടി.എ.മുഹമ്മദ് മൗലവി അന്തരിച്ചു. 87 വയസ്സായിരുന്നു.ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ കാല നേതാവും പ്രഭാഷകനുമായിരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ പ്രസിഡന്റായും മേഖലാ നാസിമായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം വൈകിട്ട് 3.30 വരെ വീട്ടിലും ശേഷം മാള ഐ.എസ്. ടി. ഐഎസ്‍ടിയിലും പൊതുദർശനത്തന് വെക്കും. ഖബറടക്കം വൈകീട്ട് 7 മണിക്ക് മാള മഹല്ല് ഖബർസ്ഥനിൽ നടക്കും.