കോഴിക്കോട് മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2024-06-30 13:23 GMT
Advertising

കോഴിക്കോട്: മൊടക്കല്ലൂരില്‍ നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. മൂന്ന് വീടുകളിലുണ്ടായിരുന്നവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാെണ് സൂചന. ആളുകളെ ആക്രമിച്ച കുറുക്കനെ ആളുകൾ പിടികൂടിയെങ്കിലും ചത്തു. കുറക്കന് പേ വിഷ ബാധയുണ്ടോയെന്നറിയാൻ നാളെ പോസ്റ്റുമോർട്ടം നടത്തും. 




Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News