സി.പി.എം പ്രവർത്തകർ തമ്മിൽ കത്തികുത്ത്; നാല് പേര്‍ക്ക് പരിക്ക്
സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കാസർകോട് സി.പി.എം പ്രവർത്തകർ തമ്മിൽ കത്തികുത്ത്. ഇന്നലെ രാത്രി ബേക്കൽ അരവത്ത് നടന്ന സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കബഡി കളിയുമായി ബന്ധപ്പെട്ട് രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ പ്രശ്നം പാര്‍ട്ടി ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ സംഘര്‍ഷം നടക്കുന്നത്.
കുളിക്കാന്‍ എത്തിയ ഒരു സംഘത്തെ സിപിഎം പ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റൊരു സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങള്‍ കൊണ്ടായിരുന്നു ആക്രമണം. ഉദുമ അരവത്ത് കുതിരക്കോട്ടെ ജിതേഷ്, മല്ലേഷ്, സുമേഷ്, ധനൽ എന്നിവർക്കാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ(22) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷ്, സുജിത്ത്, വിനു, വിജയൻ തുടങ്ങിയ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പറയുന്നു