പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ സ്‌കൂളിലേക്ക് മദ്യവുമായെത്തി; നാല് വിദ്യാർഥികൾക്ക് കൗൺസലിങ്
അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്
Update: 2025-03-27 14:02 GMT


പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസലിങ്. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്കൂളിലാണ് ഇന്നലെ പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യം കൊണ്ടുവന്നത്.
ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയത് ആരാണ് എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.