പി.വി അൻവർ തൃണമൂലിനൊപ്പം; സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും

അംഗത്വം സ്വീകരിക്കുന്നത് നിയമോപദേശം തേടിയ ശേഷം

Update: 2025-01-10 16:08 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മലപ്പുറം/ന്യൂഡല്‍ഹി: നിലമ്പൂർ എംഎൽഎ പി.വി അൻവർ എംഎൽഎ ഇനി തൃണമൂൽ കോൺഗ്രസിനൊപ്പം. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ ഷാളണിയിച്ചു സ്വീകരിച്ചു. നിലവില്‍ പാര്‍ട്ടി അംഗത്വം എടുക്കില്ല. തൃണമൂലിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുമായി അൻവർ വാർത്താ സമ്മേളനം നടത്തും. 

നിയമപരമായ കൂടിയാലോചനകൾക്കു ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അൻവർ അറിയിച്ചു. രാജ്യക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന കുറിപ്പോടെ അൻവറിനൊപ്പമുള്ള ചിത്രങ്ങളും തൃണമൂൽ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ തന്നെ തൃണമൂലിൽ ചേരാനുള്ള ശ്രമങ്ങൾ പി.വി അൻവർ ആരംഭിച്ചിരുന്നു. ഇതിനിടയിൽ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 3 ദിവസം മുൻപാണു തൃണമൂലിലേക്കു പോകാനുള്ള സജീവ ചർച്ചകൾ ആരംഭിച്ചത്. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. പി.വി അൻവറിലൂടെ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂലിന്നാണ് രാഷ്ട്രീയ വിദഗ്ദർ കരുതുന്നത്.

അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു. 

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News