സുഹൃത്തിന് നൽകാനെന്ന പേരിൽ ബീഫിനൊപ്പം കഞ്ചാവും; പ്രവാസിയെ ചതിക്കാൻ ശ്രമം
യുവാവിന്‍റെ പരാതിയിൽ ഓമന്നൂർ പള്ളിപ്പുറം സ്വദേശി പി.കെ.ഷമീമിനെ പൊലീസ് അറസ്റ്റ് ചെയ്തു
Update: 2024-02-08 14:24 GMT


മലപ്പുറം: എടവണ്ണപ്പാറയിൽ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനിരുന്ന പ്രവാസിയുടെ കയ്യിൽ നൽകിയ ബീഫിൽ കഞ്ചാവ് പൊതി. സുഹൃത്തിന് നൽകാനെന്ന പേരിലായിരുന്നു ബീഫ് നൽകിയത്. സംശയം തോന്നിയ യുവാവ് നാട്ടിൽവെച്ചു തന്നെ പൊതി തുറന്ന് പരിശോധിച്ചപ്പോഴായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
യുവാവിന്‍റെ പരാതിയിൽ ഓമന്നൂർ പള്ളിപ്പുറം സ്വദേശി പി.കെ.ഷമീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.