സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
നിലവിൽ 42,200 രൂപയാണ് ഒരു പവന്റെ വില
Update: 2023-02-01 06:54 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 200 രൂപയാണ് വർധിച്ചത്. നിലവിൽ 42,200 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 25 രൂപ വർധിച്ച് 5275 രൂപയായി.
കഴിഞ്ഞ മാസം 26 ന് റെക്കോർഡുകൾ ഭേദിച്ച് വില 42,480 ൽ എത്തിയിരുന്നു. 40,360 രൂപയായിരുന്നു കഴിഞ്ഞമാസത്തെ ഏറ്റവു കുറഞ്ഞവില.
അതേസമയം, ഇനിയും സ്വർണവില വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. വില 45,000 ൽ വരെ എത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.