സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില; പവന് 42880 രൂപ
ചൊവ്വാഴ്ച അല്‍പം കുറഞ്ഞ വില ഇന്നലെ വീണ്ടും കൂടിയിരുന്നു
കോഴിക്കോട്: ചരിത്രത്തിലെ റെക്കോഡ് വിലയിൽ സ്വർണം. ഗ്രാമിന് 60 രൂപ വർധിച്ച് 5360 രൂപയിലെത്തി. പവന് 42880 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച അല്‍പം കുറഞ്ഞ വില ഇന്നലെ വീണ്ടും കൂടിയിരുന്നു.കഴിഞ്ഞ മാസം സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയായ 42,480 രൂപയിൽ എത്തിയിരുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.
സ്വര്‍ണത്തിന്‍റെ മൂല്യം നാള്‍ക്കുനാള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2008 മുതല്‍ കൃത്യമായി പറഞ്ഞാല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വര്‍ണത്തില്‍ പതിഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു. 2007 കാലയളവില്‍ വെറും 10,000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് വില മൂന്നിരട്ടിയിലധികമാണ്.