നെടുമ്പാശേരി വിമാനത്താവളത്തില്‍ 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ദുബൈയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്

Update: 2023-03-31 16:34 GMT
Gold worth Rs 49 lakh seized at Nedumbassery airport, breaking news malayalam
AddThis Website Tools
Advertising

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബൈയിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്. പാലക്കാട് സ്വദേശി വേണുവിനെ കസ്റ്റഡിയിലെടുത്തു.

അതേസമയം കരിപ്പൂർ വിമാനത്താവളത്തിലും ഇന്ന് ശരീരത്തിലൊളി വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി. നാല് യാത്രക്കാരിൽ നിന്നായി മൂന്നര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഹാൻഡ് ബാഗേജിലും, സോക്സിനുള്ളിലും, ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശി റഹ്മാൻ, മലപ്പുറം കരുളായി സ്വദേശി മുഹമ്മദ് ഉവൈസ്, കോഴിക്കോട് കൂടരഞ്ഞി സ്വദേശി വിജിത്, മലപ്പുറം ഒഴുകൂർ സ്വദേശി ഷഫീഖ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്.

മിശ്രിത രൂപത്തിലാക്കിയ സ്വർണം, ശരീരത്തിൽ ഒളിപ്പിച്ചും, ഹാൻഡ് ബാഗേജിനുള്ളിലാക്കിയും, ധരിച്ച സോക്സിനുള്ളിൽ ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്. നാല് പേരിൽ നിന്നായി 4122 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തി.

പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് കോടി രൂപ വിലമതിക്കുന്ന മൂന്നര കിലോയോളം സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. നാല് കേസുകളിലും കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നടക്കമാണ് അന്വേഷിക്കുന്നത്. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News