നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയില്‍; ഗോപന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ

ഇൻക്വസ്റ്റ് പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും

Update: 2025-01-16 04:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ ഗോപന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. ഇൻക്വസ്റ്റ് പൂർത്തിയാക്കി ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും. മൃതദേഹത്തിന്‍റെ നെഞ്ചുവരെ പൂജാ ദ്രവ്യങ്ങൾ മൂടിയ നിലയിലാണ്. അരഭാഗം വരെ അഴുകിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. കല്ലറയിൽ പുലർച്ചെയും പൂജകൾ നടന്നിരുന്നു. കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ചത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News