വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ? സ്വഭാവിക മരണമാണോ?; ഗോപന്‍റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധന

വിഷാശം ഉണ്ടോയെന്ന് അറിയാൻ ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും

Update: 2025-01-16 07:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍റെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധനയുണ്ടാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, പരിക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും . കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചുവരെ പൂജാ ദ്രവ്യങ്ങൾ കൊണ്ട് മൂടിയ നിലയിലായിരുന്നു.

വിഷാശം ഉണ്ടോയെന്ന് അറിയാൻ ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും . പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും എടുക്കും . പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും . ഇതിന്‍റെ ഫലം ഇന്ന് ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്നായിരിക്കും. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനം . മരിച്ചത് ഗോപൻ തന്നെ എന്ന്  ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎന്‍എ പരിശോധനയും നടത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News