സർക്കാർ അഭിഭാഷകന്‍റെ അതിരുവിട്ട പെരുമാറ്റം: ഹൈക്കോടതി ജഡ്ജി സിറ്റിംഗ് നിർത്തി ചേംബറിലേക്ക് മടങ്ങി

സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹനന്‍റെ സഹോദരനാണ് സര്‍ക്കാര്‍ അഭിഭാഷകനായ സി.എൻ പ്രഭാകരൻ

Update: 2021-12-10 15:11 GMT
Editor : ijas
Advertising

സർക്കാർ അഭിഭാഷകന്‍റെ അതിരുവിട്ട പെരുമാറ്റത്തെ തുടർന്ന് ഹൈക്കോടതി ജഡ്ജി സിറ്റിംഗ് നിർത്തി ചേംബറിലേക്ക് മടങ്ങി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രോസിക്യൂഷൻ തടസ വാദമുന്നയിച്ചിട്ടും പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ സർക്കാർ അഭിഭാഷകനായ സി.എൻ പ്രഭാകരൻ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പരാമർശങ്ങൾ തുടർന്നതോടെ ജഡ്ജി സിറ്റിംഗ് നിർത്തി ചേംബറിലേക്ക് മടങ്ങി. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹനന്‍റെ സഹോദരനാണ് സര്‍ക്കാര്‍ അഭിഭാഷകനായ സി.എൻ പ്രഭാകരൻ.

അതെ സമയം സംഭവത്തില്‍ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ ചേംബറിലേക്ക് വിളിച്ചു വരുത്തി. ഗവ. പ്ലീഡറുടെ പെരുമാറ്റത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് ഈ ബെഞ്ചിൽ ഹാജരാകുന്നതിൽ നിന്ന് ബന്ധപ്പെട്ട ഗവ. പ്ലീഡറെ നീക്കുകയും ജാമ്യ ഹരജി പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News