സർക്കാർ ഡോക്ടർമാരുടെ നിൽപ്പുസമരം 19ാം ദിവസത്തിലേക്ക്
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്തിൽ പ്രതിഷേധിച്ചാണ് സമരം
Update: 2021-12-26 02:29 GMT
സെക്രട്ടറിയേറ്റിന് മുന്നിലെ സർക്കാർ ഡോക്ടർമാരുടെ നിൽപ്പ് സമരം ഇന്ന് പത്തൊമ്പതാം ദിവസത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്തിൽ പ്രതിഷേധിച്ചാണ് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കലിനു മുന്നിൽ പ്രതീകാത്മക ക്രിസ്മസ് ആഘോഷം നടത്തിയും ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു.
സേവനനിരതരായ ഡോക്ടർമാരെ തെരുവിൽ സമരത്തിനിറക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ.ജി.എം.ഒ ഭാരവാഹികൾ പറഞ്ഞു.