രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ ശിപാർശ ചെയ്‌തെന്ന് സമ്മതിച്ച്‌ ഗവർണർ

ഇനി ചാൻസിലറായി തുടർന്നാൽ കടുത്ത നടപടി

Update: 2022-01-10 06:46 GMT
Editor : Lissy P | By : Web Desk
Advertising

രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ ശിപാർശ ചെയ്‌തെന്ന് സമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സർവകലാശാല സമ്മതിച്ചിരുന്നെങ്കിൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഡി.ലിറ്റ് നിഷേധിച്ച് വൈസ് ചാൻസിലർ നൽകിയ കത്ത് കാരണം തന്റെ മുഖം പുറത്ത് കാണിക്കാനാകുന്നില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസിലറെ വി.സി ധിക്കരിച്ചുവെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ കുട്ടികൾ ബിരുദ ദാനം നടക്കുന്നില്ല എന്ന് പരാതി പറയുന്നു.

ഒരു മാസമായി ഈ കാര്യം പൊതുമധ്യത്തിൽ പറയരുത് എന്ന് പറഞ്ഞിരുന്നു. ഏറ്റവും ഉയർന്ന ആളിനെ ആദരിക്കണം എന്ന് ഞാൻ വി.സിയെ അറിയിച്ചു. സർവകലാശാല സമ്മതിച്ചിരുന്നു എങ്കിൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കമായിരുന്നു. വി.സിയുടെ മറുപടികത്ത് കണ്ടു ഷോക്ക് ആയിപ്പോയി. രണ്ടുവരി പോലും ശരിക്കെഴുതാൻ അറിയില്ല. 10 മിനിറ്റ് കഴിഞ്ഞാണ് അതിൽ നിന്ന് മോചിതനായത്. വി.സി പറയുന്നത് വിശ്വസിക്കാനായില്ല.  അതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മൂന്ന് തവണ വിളിച്ചു. പക്ഷേ സംസാരിക്കാനായില്ല.

സിന്റിക്കേറ്റ് യോഗം വിളിച്ചായിരുന്നു വി.സി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ വി.സി യോഗം വിളിച്ചില്ല. വി.സിക്ക് മറ്റാരോ നിർദേശങ്ങൾ നൽകുകയായിരുന്നു. വി.സിയുടെ ഭാഷ ലജ്ജാകരം. സിൻഡിക്കേറ് അംഗങ്ങൾ ശിപാർശ എതിർത്തെന്നാണ് വി.സി പറഞ്ഞതെന്നും ഗവർണർ പറഞ്ഞു.ഇനി ചാൻസിലറായി തുടർന്നാൽ കടുത്ത നടപടിയെന്നും അദ്ദേഹം പറഞ്ഞു. വിസിയുടെ പുനർനിയമനം നിയമവിരുദ്ധമല്ല. ചാൻസിലർ പദവിക്ക് സർക്കാർ ബദൽ മാർഗം കണ്ടെത്തണം

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News