ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഗവർണറുടെ വിലക്ക്

മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Update: 2024-10-11 12:33 GMT
Advertising

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ലെന്നും അവർക്ക് ഇനി രാജ്ഭവനിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അത് റിപ്പോർട്ട്‌ ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സ്വർണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് എതിരാണ്. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്നും ഗവർണർ ചോദിച്ചു.

സ്വർണ്ണക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ട്. അതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വരുന്നതിൽനിന്ന് തടഞ്ഞത്. രാഷ്ട്രപതിയെ രേഖാമൂലം വിവരങ്ങൾ അറിയിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള അന്വേഷണം പരിഗണിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തിൽ വിശദീകരണം തേടി ​ഗവർണർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം നൽകിയത്. എന്നാൽ ഗവർണറുടെ നിർദേശം സർക്കാർ തള്ളി കത്തയക്കുകയായിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News