ഗവര്‍ണറുടെ നയപ്രഖ്യാപനം ഉടന്‍; പ്രതിഷേധവുമായി പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു

പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് തീരുമാനം

Update: 2022-02-18 03:38 GMT
Editor : Jaisy Thomas | By : Web Desk
Advertising

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം ഗവര്‍ണറെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായിരുന്നു. സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച ശേഷം വോക്കൌട്ട് ചെയ്യും. സഭക്ക് പുറത്തും പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ച ശേഷമുണ്ടായ പ്രതിസന്ധികള്‍ക്കിടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. ഗവര്‍ണറുടെ നിലപാടില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്താനാണ് സാധ്യത.രണ്ട് ഘട്ടമായി 14 ദിവസമാണ് സഭ ചേരുക. ലോകായുക്ത നിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ന്ന് വരും.

നയപ്രഖ്യാപനത്തിന് ശേഷം സഭ പിരിയും. തിങ്കളാഴ്ച ചേരുന്ന നിയമസഭ പി.ടി തോമസ് എം.എല്‍.എയ്ക്ക് ചരമോപചാരം അര്‍പ്പിക്കും. 22 മുതല്‍ 24 വരെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. 24ന് പിരിയുന്ന സഭ സി.പി.എം സംസ്ഥാന സമ്മേളനത്തിന് ശേഷം മാര്‍ച്ച് 11ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News