കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 30 കോടി അനുവദിച്ച് സർക്കാർ

സബ്സിഡി നൽകാത്തതിനാൽ 20 രൂപ ഊണ് പ്രതിസന്ധിയിലായ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

Update: 2022-01-29 16:05 GMT
Advertising

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ 30 കോടി അനുവദിച്ചു. ജൂലൈ മുതൽ നൽകാതിരുന്ന സബ്സിഡി നൽകാനാണ് പണം അനുവദിച്ചത്. സബ്സിഡി നൽകാത്തതിനാൽ 20 രൂപ ഊണ് പ്രതിസന്ധിയിലായ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

20 രൂപ ഊണിന് 10 രൂപയാണ് സർക്കാർ സബ്സിഡിയായി നൽകുന്നത്

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധന സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇത് കോവിഡീന്റെ മൂന്നാം തരംഗത്തിൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസം പകരും.

ഭക്ഷണമില്ലാതെ ആരും കഷ്ടപ്പെടരുത് എന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ ജനകീയ ഹോട്ടലുകൾ

2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിൽ 1174 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിലൂടെ ദിവസവും ശരാശരി 1.9 ലക്ഷം ഊണുകളാണ് നൽകി വരുന്നത്.

കോവിഡ് മൂന്നാം തരംഗത്തിന് മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 2 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

Full View

News Summary : Govt allocates Rs 30 crore for Kudumbasree Janakeeya Hotels

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News