ജിഎസ്ടി തട്ടിപ്പ്; പട്ടാമ്പി സ്വദേശി അറസ്റ്റിൽ
വ്യാജ ബിൽ ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ്
Update: 2024-06-06 17:39 GMT
എറണാകുളം: ജിഎസ്ടി തട്ടിപ്പ് നടത്തിയ പട്ടാമ്പി സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 15 കോടി 91 ലക്ഷം രൂപയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വ്യാജ ബില്ല് ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ്. ജി എസ് ടി വകുപ്പിന്റെ കൊച്ചി യൂണിറ്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.