എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തില്‍ ജി.എസ്.ടി പരിശോധന പൂർത്തിയായി
ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന
Update: 2024-01-04 18:02 GMT
ഇടുക്കി: ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ മടങ്ങിയത്. സ്വാഭാവിക പരിശോധനയാണെന്നാണ് ലംബോദരൻ പ്രതികരിച്ചത്.
വരുമാനത്തിനനുസരിച്ച് ജി.എസ്.ടി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ചില രേഖകൾ ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്തതായി വിവരമുണ്ട്.
വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കേന്ദ്ര ജി.എസ്.ടി വകുപ്പ് അറിയിച്ചത്.
Summary: The GST inspection on the business establishment of MM Mani's brother MM Lambodaran has been completed