തൃശൂരിൽ ഹീമോഫീലിയ രോഗിക്ക് ക്രൂരമർദനം; സുഹൃത്തിനെതിരെ വധശ്രമ കേസ്

ബൈക്ക് ചോദിച്ചപ്പോൾ നൽകാത്തതിനാണ് വൈശാഖ് മിഥുനെ മർദിച്ചത്.

Update: 2022-12-02 11:32 GMT
Advertising

തൃശൂർ: ഹീമോഫീലിയ രോഗിക്ക് ക്രൂരമർദനം. അഞ്ചേരി സ്വദേശി മിഥുനാണ് മർദനമേറ്റത്. സംഭവത്തിൽ തൃശൂർ അഞ്ചേരി സ്വദേശിയും സുഹൃത്തുമായ വൈശാഖിനെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്.

കേരളവർമ കോളജിനടുത്തുള്ള കടയിലാണ് സംഭവം. ബൈക്ക് ചോദിച്ചപ്പോൾ നൽകാത്തതിനാണ് വൈശാഖ് മിഥുനെ മർദിച്ചത്. കടയ്ക്കുള്ളിൽ കയറി മിഥുനെ കുനിച്ചുനിർത്തി പുറത്ത് മുട്ടുകൊണ്ട് ക്രൂരമായി മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

'അയ്യോ, ഇടിക്കാതെടാ, എനിക്ക് വയ്യെടാ' എന്ന് മിഥുൻ പറയുന്നതും 'അയ്യോ, അമ്മേ' എന്ന് വിളിച്ച് ഉച്ചത്തിൽ കരയുന്നതും വീഡിയോയിൽ കേൾക്കാം. മർദനം കണ്ട് കടയിൽ നിന്നയാൾ കാര്യം ചോദിച്ചെങ്കിലും ഇയാളെ ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്തത്. ഇതോടെ ഇയാൾ പുറത്തേക്കുപോയി. അപ്പോഴും പ്രതി ഇടി തുടരുകയാണ്.

സിസിടിവി ദൃശ്യങ്ങളുടേയും പരാതിയുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. മിഥുൻ ഇപ്പോഴും ചികിത്സിയിലാണ്. രോ​ഗ ബാധിതനായതിനാൽ തന്നെ അക്രമത്തെ ചെറുക്കാനും മിഥുന് സാധിച്ചില്ല.

പിന്നീട് ആശുപത്രിയിൽ പോവുകയും ശേഷം പൊലീസിൽ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം, പ്രതിയായ മിഥുനെതിരെ മറ്റു കേസുകളും നിലവിലുള്ളതായി പൊലീസ് അറിയിച്ചു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News