ഇവിടെയിതാ മഞ്ഞും മഴയും കൊണ്ടൊരാള്‍ തെരുവില്‍ നീതിക്കായി പോരാടുന്നു; ഹര്‍ഷിനയുടെ രണ്ടാംഘട്ട സമരം 50 ദിവസം പിന്നിടുന്നു

ഇന്ന് കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ഉപവാസം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും

Update: 2023-07-11 02:03 GMT
Editor : Shaheer | By : Web Desk

ഹര്‍ഷിന

Advertising

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നടത്തുന്ന സമരം അന്‍പത് ദിവസം പിന്നിട്ടു. ഇനിയും അനുകൂലമായൊരു പ്രതികരണം അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. ഇന്ന് കലക്ടറേറ്റിനു മുന്നിൽ ഹർഷിന ഉപവാസം നടത്തും.

പ്രതികൂല കാലാവസ്ഥയും മോശം ആരോഗ്യസ്ഥിതിയും വകവയ്ക്കാതെയാണ് ഹർഷിന നീതിക്കായി പോരാടുന്നത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന അഞ്ചു വർഷമാണ് ദുരിതജീവിതം നയിച്ചത്. ഹർഷിനയുടെ ആവശ്യത്തിനുനേരെ സർക്കാർ മുഖം തിരിച്ചതോടെയാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്. ആ സമരവും 50 ദിവസം പിന്നിട്ടു. സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാണ് ഹർഷിനയുടെ തീരുമാനം.

Full View

എഴുത്തുകാരൻ കല്പറ്റ നാരായണൻ ഹർഷിനക്ക് പിന്തുണയുമായി സമരവേദിയിലെത്തി. ഹർഷിനയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ഉപവാസം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.

Summary: Fifty days have passed since Harshina's strike in front of Kozhikode Medical College in the incident of scissors getting stuck in her stomach during delivery surgery

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News