Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വയനാട്: ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടി സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനം. സംഭവത്തില്‍ മൃദംഗവിഷനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ പന്ത്രണ്ടായിരം നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നത് വയനാട് മേപ്പാടിയിലെ ഒരു ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫീസ് ബിൽഡിങ് ആണ് ഈ കടമുറി.
സ്ഥാപനത്തിന് പുറത്ത് ആകെയുള്ളത് മൃദംഗവിഷൻ എന്നെഴുതിയ ഒരു ബോർഡ് മാത്രമാണ്. ബോർഡിൽ ഫോൺ നമ്പർ പോലുമില്ല. ഓഫീസിലുള്ളത് രണ്ടു കസേരകൾ മാത്രം. ഇവിടെ ഒന്നു രണ്ട് സ്റ്റാഫുകൾ വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അന്വേഷിക്കുമ്പോൾ മാഗസിൻ തയ്യാറാക്കുകയാണ് ജോലിയെന്ന് പറഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. മൃദംഗവിഷന്‍ എന്ന സ്ഥാപനത്തെകുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്നും പ്രശ്‌നം ഉണ്ടായതിന് പിന്നാലെയാണ് ഇങ്ങനെയൊരു സ്ഥാപനം ഉണ്ടെന്ന് അറിയുന്നത് എന്നും നാട്ടുകാര്‍ കൂട്ടിച്ചേർത്തു.