Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കൊച്ചിയിൽ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപന ഉടമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ തൃശ്ശൂർ സ്വദേശി ജനീഷാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പരിപാടിയുടെ നടത്തിപ്പിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും നിർഭാഗ്യകരമായ അപകടത്തിന് താൻ ഉത്തരവാദിയല്ലെന്നും ജനീഷ് ജാമ്യാപേക്ഷയിൽ പറഞ്ഞു. ഓസ്കാർ ഇവന്‍റ്സ് മാനേജർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജനീഷ് കോടതിയെ സമീപിച്ചത്.